കഴിഞ്ഞു 5വര്‍ഷങ്ങള്‍ക്കിടയില്‍ എറണാകുളം അതിരൂപതയിലെ ഭൂമി വില്പനയുമായി ബന്ധപ്പെട്ട് 14 കേസുകളില്‍ നിരന്തരം കോടതിയില്‍ നിന്ന് തിരിച്ചടി കിട്ടിയിട്ടും സ്വന്തം കസേരയില്‍ അള്ളിപിടിച്ചിരിക്കുകയാണ് കര്‍ദിനാള്‍ ആലഞ്ചേരിയെന്ന് അല്മായ മുന്നേറ്റം ആരോപിച്ചു. കെസിബിസി പ്രസിഡന്റ് സ്ഥാനവും മേജര്‍ ആര്‍ച്ച്‌ബിഷപ്പ് സ്ഥാനവും അലങ്കരിക്കുന്ന കര്‍ദിനാള്‍ ആലഞ്ചേരി കേരളത്തിലെ മുഴുവന്‍ കത്തോലിക്കാ വിശ്വാസികളെയും ലോകം എങ്ങുമുള്ള സീറോ മലബാര്‍ സഭ വിശ്വാസികളെയും ആണ് അവഹേളിക്കുന്നത്. കെസിബിസി പ്രസിഡന്റ് സ്ഥാനവും മേജര്‍ ആര്‍ച്ച്‌ബിഷപ്പ് സ്ഥാനവും ഉടന്‍ ഒഴിയണമെന്നും അല്മായ മുന്നേറ്റം കോര്‍ഡിനേഷന്‍ സമിതി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
കേസു നടത്താന്‍ കഴിഞ്ഞ 5വര്‍ഷമായി കീഴ്കോടതി മുതല്‍ സുപ്രീംകോടതി വരെയും വിശ്വാസികളുടെ പണമെടുത്ത് കോടികള്‍ പൊടിക്കുന്നത് അവസാനിപ്പിക്കണമെന്നും ഇനിയും അപ്പീല്‍ പോകുന്നുണ്ടെങ്കില്‍ അത്
സ്വന്തം പണം മുടക്കി ചെയ്യണമെന്നും എറണാകുളം അതിരൂപത അല്മായ മുന്നേറ്റം കണ്‍വീനര്‍ ജെമി ആഗസ്റ്റിന്‍, സെക്രട്ടറി ജോണ്‍ കല്ലൂക്കാരന്‍, PRO റിജു കാഞ്ഞൂക്കാരന്‍, പാസ്റ്ററല്‍ കൌണ്‍സില്‍ ജനറല്‍ സെക്രട്ടറി പി പി ജെറാര്‍ദ്, ഷൈജു ആന്റണി, തങ്കച്ചന്‍ പേരയില്‍, ബെന്നി ഫ്രാന്‍സിസ്, ജോണ്‍, ഷിജോ മാത്യു എന്നിവര്‍ സംയുക്തമായി ആവശ്യപ്പെട്ടു.
പ്രകടനത്തിനും പൊതുയോഗത്തിനും അല്മായ മുന്നേറ്റം കണ്‍വീനര്‍ ജെമി അഗസ്റ്റിന്‍, സെക്രട്ടറി ജോണ്‍ കല്ലൂക്കാരന്‍, ഷൈജു ആന്റണി, ബസിലിക്ക കൂട്ടായ്മ കണ്‍വീനര്‍ തങ്കച്ചന്‍ പേരയില്‍, ബെന്നി ഫ്രാന്‍സിസ്, ബോബി ജോണ്‍, പാപ്പച്ചന്‍ ആത്തപ്പിള്ളി, നിമ്മി ആന്റണി, ജോഷി തച്ചപ്പിള്ളി, ബിബിന്‍ അങ്കമാലി, റോയി വഴക്കാല എന്നിവര്‍ നേതൃത്വം നല്‍കി
Comments
Post a Comment