- Get link
- X
- Other Apps
ഹാലോവീന്‍ ആഘോഷിച്ച് സൗദി
റിയാദ് : ഹാലോവീന്‍ ദിനം ആഘോഷമാക്കി സൗദി അറേബ്യ. തലസ്ഥാനമായ റിയാദില്‍ ഹാലോവീന്റെ ഭാഗമായി ഭയപ്പെടുത്ത വേഷങ്ങള്‍ ധരിച്ച് ചുറ്റിക്കറങ്ങുന്നവരുടെ വീഡിയോയും ചിത്രങ്ങളും വൈറലായിരിക്കുകയാണ്.
എന്നാല്‍ കിരീടാവകാശിയും നിലവിലെ പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ മുന്നോട്ട് വച്ച ' വിഷന്‍ 2030" ന്റെ മുന്നോടിയായുള്ള മാറ്റങ്ങളുടെ ഭാഗമായാണ് ഹാലോവീന്‍ ആഘോഷങ്ങള്‍ക്കുള്ള വിലക്ക് നീക്കിയത്. 2018ല്‍ ഹാലോവീന്‍ പാര്‍ട്ടിയില്‍ പങ്കെടുത്തതിന് സ്ത്രീകള്‍ ഉള്‍പ്പെടെ ഡസന്‍ കണക്കിന് പേരെ സൗദി പൊലീസ് അറസ്റ്റ് ചെയ്തെന്ന് വാര്‍ത്തകളുണ്ടായിരുന്നു.
എന്നാല്‍ ഇത്തവണ ഭൂത പ്രേതങ്ങളുടേത് അടക്കം വിചിത്ര രൂപങ്ങളിലെ മുഖംമൂടികള്‍ ധരിച്ചവര്‍ റിയാദിലെ തെരുവുകളില്‍ സ്വതന്ത്രമായി നടക്കുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നു. വ്യാഴം, വെള്ളി ദിവസങ്ങളിലാണ് റിയാദില്‍ ഹാലോവീനോടനുബന്ധിച്ചുള്ള ' സ്കേറി വീക്കെന്‍ഡ്" ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്.
സൗദിയില്‍ വന്ന മാറ്റങ്ങളെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. എന്നാല്‍ ഇതിനെ വിമര്‍ശിച്ചവരും കുറവല്ല. 2021ലാണ് റിയാദില്‍ ആദ്യമായി പൊതുജനങ്ങള്‍ക്കായി ഹാലോവീന്‍ ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടത്.
- Get link
- X
- Other Apps

Comments
Post a Comment