പാസിംഗ് ഔട്ട് പരേഡ് പൂർത്തിയാക്കി ചുഴലി ഗവൺമെന്റ് എച്ച്.എസ്.എസിലെ എസ്.പി.സി കേഡറ്റുകൾ
ചുഴലി ഗവൺമെന്റ് എച്ച്.എസ്.എസിൽ പരിശീലനം പൂർത്തിയാക്കിയ സ്റ്റുഡൻസ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു. 2020-22 ബാച്ചിലെ കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡിൽ ഇ പി മേഴ്‌സി (RDO & സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് തളിപ്പറമ്പ് ) സല്യൂട്ട് സ്വീകരിച്ചു.പരിശീലനം പൂർത്തിയാക്കിയ 43 വിദ്യാർത്ഥികൾ പരേഡിന് അണിനിരന്നു.
ശ്രീകണ്ഠപുരം പോലീസ് സ്റ്റേഷനിലെ ASI സുരേഷ് എം, സുകന്യ പി.പി (ASl) എസ് പി സി ചുമതലയുള്ള അധ്യാപകരായ അശോക് കുമാർ കെ പി ,സുഷമ എ.പി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശീലനം .സ്കൂൾ മൈതാനത്ത് നടന്ന ചടങ്ങ് കാണാൻ രക്ഷിതാക്കളും കുട്ടികളുമടക്കം നിരവധിയാളുകൾ എത്തി.
ചടങ്ങിൽ വി പി മോഹനൻ (ചെങ്ങളായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്) ,കെ എം ശോഭന ടീച്ചർ (വൈസ് പ്രസിഡന്റ് ചെങ്ങളായി ഗ്രാമപഞ്ചായത്ത്),വി രമേശൻ (DYSP & DNO SPC കണ്ണൂർ റൂറൽ) ,സി വി തമ്പാൻ (ADNO ,SPC കണ്ണൂർ റൂറൽ ),കെ വി രഘുനാഥ് (എസ് ഐ ശ്രീകണ്ഠപുരം പോലീസ് സ്റ്റേഷൻ ) ,കെ പ്രേമരാജൻ (പ്രിൻസിപ്പൽ ),പി ബീന (ഹെഡ്മിസ്ട്രസ് ),പി പ്രകാശൻ (പി ടി എ പ്രസിഡന്റ് ) തുടങ്ങിയവർ സന്നിഹിതരായി .
Comments
Post a Comment