- Get link
- X
- Other Apps
നഗ്നപൂജ പരാതിയുമായി മന്ത്രവാദ സഹായിയുടെ ഭാര്യയും അമ്മയും
ഗര്‍ഭിണിയായിരുന്നപ്പോള്‍, ബാധ കയറിയിട്ടുണ്ടെന്നും ഒഴിപ്പിക്കാന്‍ അബ്ദുള്‍ ജബ്ബാറിന്റെ അടുത്ത് നഗ്നപൂജ നടത്തണമെന്നും സിദ്ദിഖ് നിരന്തരം ആവശ്യപ്പെട്ടു. ജനിക്കാന്‍ പോകുന്നത് ചാപിളളയാണെന്ന് പറഞ്ഞും നിര്‍ബന്ധിച്ചെന്നാണ് യുവതിയുടെ വെളിപ്പെടുത്തല്‍.
2019 ഏപ്രില്‍ 25നാണ് ഓയൂര്‍ വട്ടപ്പാറ സ്വദേശിനിയെ സിദ്ദിഖ് വിവാഹം ചെയ്തത്. എന്നാല്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഇയാള്‍ തയ്യാറായില്ല. മകള്‍ക്ക് പ്രേതബാതയുണ്ടെന്ന് പറഞ്ഞ് വിവാഹദിവസം തന്നെ സിദ്ദിഖ് ഫോണ്‍ ചെയ്തതായി യുവതിയുടെ മാതാവ് പറഞ്ഞു. രാത്രി ലഹരി വസ്തുക്കള്‍ നല്‍കി മയക്കുന്നതും പതിവാണ്. ബാധ മാറാനും വീട്ടില്‍ സമ്ബത്ത് വരാനും 40 ദിവസം യുവതിയുടെ അമ്മയെയും പൂജയ്ക്ക് നിര്‍ബന്ധിച്ചു. ഒരു ദിവസം രാത്രി സഹോദരിമാരെ അടക്കം പൂജയ്ക്ക് കൊണ്ടുപോകാന്‍ ഒരു സംഘം വാഹനത്തിലെത്തി. അന്ന് 13 വയസ് പ്രായമുണ്ടായിരുന്ന ഇളയ കുട്ടിയെ കന്യകാപൂജ നടത്തണമെന്ന് ആവശ്യപ്പെട്ട് മുറിയിലിട്ട് പൂട്ടാന്‍ ശ്രമിച്ചു. വീട്ടിലുണ്ടായിരുന്ന നാലുപേരും ഒരു മുറിയില്‍ കയറി വാതില്‍ അടച്ചാണ് രക്ഷപ്പെട്ടത്.
വിവാഹം ശേഷം ആറു മാസം മാത്രമാണ് മകള്‍ സിദ്ദിഖിനോടൊപ്പം താമസിച്ചത്. വിവാഹമോചനത്തിനായി കോടതിയില്‍ കേസുണ്ട്. വിവാഹം കഴിഞ്ഞ് 10 ദിവസത്തിന് ശേഷം 30 പവന്‍ സിദ്ദിഖ് കടയ്ക്കലുള്ള ജുവലറിയില്‍ വില്‍പ്പന നടത്തി. 5 ലക്ഷം രൂപയും തട്ടിയെടുത്തു. സംഘത്തിന് മയക്കു മരുന്ന് മാഫിയയുമായി ബന്ധമുണ്ട്.
ഒരു വര്‍ഷം മുമ്ബ് സംഘത്തിനെതിരെ റൂറല്‍ എസ്.പി ഓഫീസിലെ വനിതാ സെല്ലിലും ചടയമംഗലം പൊലീസിലും പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. വനിതാ സെല്ലിലെ പൊലീസുകാര്‍ അധിക്ഷേപിച്ചെന്നും ഇരുവരും പറയുന്നു.
ഇന്നലെ അറസ്റ്റിലായ ചടയമംഗലം നെട്ടേത്തറ ശ്രുതിയില്‍ ലൈഷയെ കോടതി റിമാന്‍ഡ് ചെയ്തു. ഇവരുടെ മകന്‍ ഷാലു, മന്ത്രവാദി അബ്ദുള്‍ ജബ്ബാര്‍, സിദ്ദിഖ് എന്നിവര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.
- Get link
- X
- Other Apps
Comments
Post a Comment