കണ്ണൂരില്‍ വടിവാളുള്‍പ്പെടെ വന്‍ മാരാകായുധ ശേഖരം പിടികൂടി; ആയുധങ്ങള്‍ ചാക്കില്‍ കെട്ടി ഓവുചാലില്‍ ഒളിപ്പിച്ച നിലയില്‍
- Get link
- X
- Other Apps

കണ്ണൂര്‍: വടിവാളുള്‍പ്പെടെ വന്‍ മാരാകായുധ ശേഖരം ചാക്കില്‍ കെട്ടി ഓവുചാലില്‍ ഒളിപ്പിച്ച നിലയില്‍. വിളക്കോട്- മുഴക്കുന്ന് പഞ്ചായത്തിലെ ചാക്കാടുനിന്നാണ് മാരകായുധങ്ങള്‍ കണ്ടെത്തിയത്.
സ്വകാര്യ വ്യക്തിയുടെ പറമ്ബിനടുത്തുള്ള ഓവുചാലില്‍ ചാക്കില്‍ കെട്ടി ഒളിപ്പിച്ച നലിയിലായിരുന്നു ആയുധങ്ങള്‍. ഏഴു വടിവാളുകള്‍, കൈമഴു, പിച്ചാത്തി, നഞ്ചക്ക് തുടങ്ങിയ ആയുധങ്ങളാണ് പിടികൂടിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മുഴക്കുന്ന് എസ്‌ഐ ഷിബു, എസ്‌ഐ നാസര്‍ പൊയിലന്‍, എഎസ്‌ഐ രാജ് നവാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് മാരകായുധങ്ങള്‍ കസ്റ്റഡിയിലെടുത്തത്.
- Get link
- X
- Other Apps
Comments
Post a Comment