പഴയങ്ങാടി പുഴയിൽ മാലിന്യം തള്ളിയ യുവാവിന് പതിനായിരം രൂപ പിഴ. ചെറുപുഴ സ്വദേശിക്കാണ് ഏഴോം ഗ്രാമ പഞ്ചായത്ത് പിഴ ചുമഴ്ത്തിയത്. കടകളിൽ നിന്നടക്കം ശേഖരിച്ച മാലിന്യം ഇയാൾ പുഴയിൽ തള്ളുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ജില്ല പഞ്ചായത്തിന്‍റെ നേതൃത്വത്തിലടക്കം മാലിന്യ നിർമാജനത്തിന് പദ്ധതികൾ നടപ്പിലാക്കി വരുമ്പോഴാണ് കണ്ണൂരിൽ പട്ടാപകൽ മാലിന്യം പുഴയിൽ തള്ളുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ട ജില്ല പഞ്ചായത്തു പ്രസിഡന്‍റ് പി.പി. ദിവ്യ കർശന നടപടി സ്വീകരിക്കാൻ ഏഴേം ഗ്രാമ പഞ്ചായത്ത് അധിക്യതര്‍ക്ക് നിർദേശം നൽകുകായിരുന്നു ഓരോ പഞ്ചായത്തിലും 5 ക്യാമറകൾ വീതം സ്ഥാപിച്ച് മാലിന്യം തള്ളുന്നത് പൂർണമായും തടയാനാണ് കണ്ണൂർ ജില്ല പഞ്ചായത്തിന്‍റെ ശ്രമം.അലക്ഷ്യമായി മാലിന്യങ്ങൾ തള്ളി നാടു വൃത്തികേടാക്കുന്നവർക്കുള്ള പാഠം കൂടിയാകുന്നു കണ്ണൂരിലെ സംഭവം.

Comments
Post a Comment