സ്വവര്‍ഗ പ്രണയത്തിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ആദിലയും ഫാത്തിമയും ഇനി എന്നും ഒരുമിച്ചു

 




സ്വവര്‍ഗ പ്രണയത്തിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന പെണ്‍കുട്ടികളാണ് ആദില നസ്‌റിനും ഫാത്തിമ നൂറയും.

ഏതൊരു പങ്കാളികളും ആഗ്രഹിക്കുന്നതു പോലെ ഒരുമിച്ചു ജീവിക്കാന്‍ സാധിക്കാതെ വന്നപ്പോഴാണ് ഇരുവരും പ്രണയം വെളിപ്പെടുത്തി രംഗത്തെത്തിയത്. തന്റെ പങ്കാളിയായ ഫാത്തിമ നൂറയെ ബന്ധുക്കള്‍ ബലമായി പിടിച്ചുകൊണ്ടുപോയെന്ന് ആരോപിച്ച്‌ ആദില കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു. തുടര്‍ന്ന് ഇരുവര്‍ക്കും ഒന്നിച്ചുജീവിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കുകയും ചെയ്തു.

ഇപ്പോള്‍ മനോഹരമായൊരു ഫോട്ടോഷൂട്ടില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ആദിലയും ഫാത്തിമയും. ലെഹംഗ അണിഞ്ഞ് വിവാഹ വേഷത്തിലുള്ള ചിത്രങ്ങളാണ് ഇത്. തന്റെ കൂടെയുള്ള ജീവിതം തിരഞ്ഞെടുത്തതിന് അഭിനന്ദനങ്ങള്‍ എന്ന് കുറിച്ചാണ് ഈ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ ആദില പോസ്റ്റ് ചെയ്തത്. 'ഞങ്ങളുടെ ലക്ഷ്യം നിറവേറിയിരിക്കുന്നു; ഇനി എന്നും ഒരുമിച്ച്‌' എന്ന ക്യാപ്ഷനോടെ ഫാത്തിമയും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു.

ബ്ലാക്ക് ആന്റ് സില്‍വര്‍ കോമ്ബിനേഷനിലുള്ള ലെഹംഗയാണ് ആദില ചധരിച്ചത്. തവിട്ട് നിറത്തിലുള്ള ഡിസൈനര്‍ ലെഹംഗയായിരുന്നു ഫാത്തിമയുടെ വേഷം. ഇതിനൊപ്പം ഇരുവരും ഹെവി ഓര്‍ണമെന്റ്‌സും ഉപയോഗിച്ചു.

Comments