ബസില്‍ കയറിയവരെ അസഭ്യം പറഞ്ഞ് ഇറക്കിവിട്ടു; ഒരു ചുക്കും ചെയ്യാനാവില്ലെന്നും യാത്രക്കാരോട് വിളിച്ചുപറഞ്ഞ് വനിതാ കണ്ടക്‌ടര്‍

 




തിരുവനന്തപുരം: പാര്‍ക്ക് ചെയ്‌തിരുന്ന ബസില്‍ കയറിയ യാത്രക്കാരുടെ നേരെ തട്ടിക്കയറി അസഭ്യവര്‍ഷം നടത്തി കെഎസ്‌ആര്‍ടിസി വനിതാ കണ്ടക്‌ടര്‍.

തിരുവനന്തപുരം ചിറയിന്‍കീഴാണ് സംഭവം. ബസിലിരുന്ന യാത്രക്കാരോട് കടുത്ത അസഭ്യം പറഞ്ഞ ശേഷം കണ്ടക്‌ടര്‍ അവരോട് ഇറങ്ങിപ്പോകാനും ആവശ്യപ്പെട്ടു. തനിക്ക് കഴിക്കാനിരിക്കാനുള‌ള സീറ്റാണെന്ന് പറഞ്ഞ് വനിതാ യാത്രക്കാരോടാണ് ആറ്റിങ്ങല്‍ ഡിപ്പോയിലെ കണ്ടക്‌ടറായ ഇവര്‍ ദേഷ്യപ്പെട്ടത്. യാത്രക്കാര്‍ മാറാത്തതിനെ തുടര്‍ന്ന് ഇവരോട് മോശം ഭാഷയില്‍ സംസാരിക്കുകയായിരുന്നു.

ബസില്‍ നിന്നിറങ്ങിയ യാത്രക്കാര്‍ ഇവരുമായി തര്‍ക്കിച്ചതോടെ എന്ത് വേണമെങ്കിലും ചെയ്യാനും തന്നെ ഒരു ചുക്കും ചെയ്യാനാവില്ലെന്നും കണ്ടക്‌ടര്‍ വിളിച്ചുപറഞ്ഞു. യാത്രക്കാരിലൊരാള്‍ സംഭവം പകര്‍ത്തി സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. ഉച്ചയൂണിന്റെ സമയത്താണ് സംഭവമുണ്ടായത്

Comments