മട്ടന്നൂരിൽ മാതാപിതാക്കളെയും ഭാര്യയെയും കൊല്ലാന്‍ ​ശ്രമിച്ച എക്സൈസ് ഉദ്യോഗസ്ഥന് സസ്‍പെന്‍ഷന്‍

 




രിട്ടി (കണ്ണൂര്‍): മാതാപിതാക്കളെയും ഭാര്യയെയും പാചകവാതക സിലണ്ടര്‍ തുറന്നുവിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ റിമാന്‍ഡിലായ സിവില്‍ എക്സൈസ് ഉദ്യോഗസ്ഥനെ സര്‍വിസില്‍നിന്ന് സസ്‍പെന്‍ഡ് ചെയ്തു.

പെരുമ്ബറമ്ബ് സ്വദേശിയും മട്ടന്നൂര്‍ എക്‌സൈസ് ഓഫിസിലെ സിവില്‍ എക്സൈസ് ഓഫിസറുമായ മധുവിനെയാണ് (48) കണ്ണൂര്‍ ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ അഗസ്റ്റിന്‍ ജോസഫ് സസ്‍പെന്‍ഡ് ചെയ്തത്. വകുപ്പിന് നാണക്കേടുണ്ടാക്കുംവിധം പെരുമാറിയതിനും ക്രിമിനല്‍ കേസില്‍ റിമാന്‍ഡിലായതിനുമാണ് വകുപ്പുതല നടപടി.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. മാതാപിതാക്കളെയും ഭാര്യയെയും നിരന്തരം ഉപദ്രവിക്കുന്ന മധു പാചകവാതക സിലിണ്ടര്‍ തുറന്നുവിട്ട്, മൂന്നുപേരെയും അകത്താക്കി അടുക്കള വാതില്‍ അടച്ച്‌ പൂട്ടിയിടുകയായിരുന്നു. ഭാര്യ ശാരിക അടുക്കളയിലുണ്ടായിരുന്ന സ്റ്റൂള്‍ കൊണ്ട് വാതിലിന്റെ പൂട്ട് അടിച്ചുതകര്‍ത്ത് മാതാപിതാക്കളെ ഉള്‍പ്പെടെ സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഭാര്യയുടെ പരാതിയില്‍ വധശ്രമത്തിന് കേസെടുത്ത് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു

Comments