പ്രകോപനപരമായ പ്രസംഗം, വത്സന്‍ ഭീഷണിപ്പെടുത്തല്‍,കെ.എസ്.ആര്‍.ടി.സി. ബസ്സിന് കല്ലേറ്:പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ അക്രമം നടത്തിയ കേസില്‍ ബാസിത് ആല്‍വി അറസ്റ്റില്‍
- ലൂര്‍: പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ അക്രമം നടത്തിയ കേസില്‍ അറസ്റ്റിലായ ക്യാമ്ബസ് ഫ്രണ്ട് നേതാവ് ബാസിത് ആല്‍വി എന്‍ഐഎയുടെ നിരീക്ഷണത്തില്‍.ഹര്‍ത്താലിന്റെ മറവില്‍ കെ.എസ്.ആര്‍.ടി.സിക്ക് നേരെ കല്ലെറിഞ്ഞ സംഭവത്തിലാണ് ബാസിതിനെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതി ബാസിത് ആല്‍വിക്ക് പിഎഫ്‌ഐ ജില്ലാ നേതൃത്വവുമായി വളരെ അടുത്ത ബന്ധമുള്ളതായി പോലീസ് അറിയിച്ചു. ബാസിത് മുന്‍പും വാര്‍ത്തകള്‍ ഇടംപിടിച്ച ആളാണ്. ആര്‍.എസ്.എസിനെതിരെ പ്രകോപനപരമായ പ്രസംഗം നടത്തിയ സംഭവത്തില്‍ ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.നേരത്തെ പിഎഫ്‌ഐ പൊതുയോഗത്തില്‍ പ്രകോപനപരമായ പ്രസംഗം മുഴക്കിയ സംഭവത്തില്‍ പ്രാസംഗികനായ ബാസിത് ആല്‍വിക്കെതിരെ പോലീസ് കേസെടുത്തിരുന്നു. പിഎഫ്‌ഐ നാദാപുരം മണ്ഡലം കമ്മറ്റി നടത്തിയ പരിപാടിയിലായിരുന്നു പ്രകോപനപരമായ പ്രസംഗം. നേതാക്കളായ വത്സന്‍ തില്ലങ്കേരി, രാജേഷ് പെരുമുണ്ടശ്ശേരി എന്നിവര്‍ എല്ലാ കാലവും ഇതുപോലെ നടക്കുകയില്ലെന്നും ആര്‍എസ്‌എസിന്റെ അധികാരങ്ങള്‍ നഷ്ടപ്പെട്ടാല്‍ ഷാന്‍ സാഹിബിന്റെ വിധി നടപ്പിലാക്കുമെന്നും ഭീഷണിപ്പെടുത്തി സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചു എന്ന പരാതിയിലായിരുന്നു ബാസിത്തിനെതിരെ കേസെടുത്തിരുന്നത്.അതേസമയം, കരവാളൂര്‍ മാവിളയില്‍ കെ.എസ്.ആര്‍.ടി.സി. ബസ്സിന് കല്ലെറിഞ്ഞ ശേഷം ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. കേസിലെ ഒന്നാം പ്രതിയാണ് ബാസിത്. ഇതോടെ ഹര്‍ത്താല്‍ ദിനത്തില്‍ പുനലൂര്‍ സ്റ്റേഷന്‍ പരിധിയില്‍ വാഹനങ്ങള്‍ക്ക് കല്ലെറിഞ്ഞ സംഭവത്തിലെ നാലുപേരും പിടിയിലായി. പുനലൂര്‍ കാര്യറ ദാറുസലാമില്‍ മുഹമ്മദ് ആരിഫ് (21), കോക്കാട് തലച്ചിറ കിഴക്ക് റെഫാജ് മന്‍സിലില്‍ സെയ്ഫുദീന്‍ (25), കോക്കാട് തലച്ചിറ അനീഷ് മന്‍സിലില്‍ അനീഷ് (31) എന്നിവര്‍ നേരത്തേ പിടിയിലായിരുന്നു. ഇവര്‍ സഞ്ചരിച്ച സ്കൂട്ടറും കസ്റ്റഡിയിലെടുത്തിരുന്നു. കല്ലേറില്‍ ബസ്സിന്റെയും ലോറിയുടെയും മുന്നിലെ ചില്ലുതകരുകയും ബസ് ഡ്രൈവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.കൂടാതെ, പുനലൂരിലും തെന്മലയിലും കുന്നിക്കോടും ലോറിക്ക് നേരെയും കല്ലേറുണ്ടായി. ഈ സംഭവങ്ങളില്‍ സൂത്രധാരന്‍ ബാസിത് ആല്‍വിയാണെന്നാണ് പോലീസ് പറയുന്നത്. പുനലൂരും തെന്മലയിലും കുന്നിക്കോടും കല്ലേറ് നടത്തിയ ശേഷം ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. മേഖലയിലെ എണ്‍പതോളം വരുന്ന സിസിടിവി ക്യാമറകള്‍ ശേഖരിച്ചു നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടാനായത്. കല്ലേറില്‍ കെഎസ്‌ആര്‍ടിസിക്ക് മൂന്നു ലക്ഷം രൂപയുടെയും ലോറികള്‍ക്ക് 1.5 ലക്ഷത്തിന്റെയും നഷ്ടം ഉണ്ടായതായി പറയുന്നു.
Comments
Post a Comment