'ഒരു കൊലപാതകി ചത്തു'; കോടിയേരിയുടെ ചിത്രത്തിനൊപ്പം അധിക്ഷേപിക്കുന്ന വാട്‌സ്‌ആപ്പ് സന്ദേശമിട്ട മുല്ലപ്പള്ളി രാമചന്ദ്രന്റെ മുന്‍ ഗണ്‍മാന് പണി കിട്ടി; ഉറൂബിനെ സസ്‌പെന്‍ഡ് ചെയ്തു ഉത്തരവിറങ്ങി;
തിരുവനന്തപുരം: അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനെ അപമാനിച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്റെ മുന്‍ ഗണ്‍മാനാണ് സസ്‌പെന്‍ഷന്‍. തിരുവനന്തപുരം സിറ്റി മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ ഉറൂബിനെയാണ് സസ്പെന്‍ഡ് ചെയ്തത്. വാട്സ്‌ആപ്പ് ഗ്രൂപ്പിലൂടെ കോടിയേരിയെ അധിക്ഷേപിച്ചതിനെ തുടര്‍ന്നാണ് നടപടി. കോടിയേരിയുടെ മരണവുമായി ബന്ധപ്പെട്ട പോസ്റ്റിന് താഴെയായിരുന്നു ഉറൂബിന്റെ അധിക്ഷേപം.
'ഒരു കൊലപാതകി ചത്തു' എന്നായിരുന്നു ഉറൂബിന്റെ സന്ദേശം. കോടിയേരിയുടെ ചിത്രത്തിനൊപ്പം ഇത് പങ്കുവെയക്കുകയായിരുന്നു. കോടിയേരിയുടെ മരണത്തിന് പിന്നാലെ രാഷ്ട്രീയ നേതാക്കള്‍ പങ്കുവെച്ച പ്രസ്താവനകള്‍ അദ്ദേഹം മികച്ച ആഭ്യന്തര മന്ത്രിയാണെന്ന് പങ്കുവെച്ചിരുന്നു. അതിനു പിന്നാലെയാണ് പൊലീസ് ഉദ്യോഗസ്ഥന്റെ ഇത്തരത്തിലുള്ള പ്രസ്താവന പുറത്തുവന്നത്. ഇത് സിപിഎം നേതാക്കള്‍ക്ക് തന്നെ നാണക്കേടായ അവസരത്തിലാണ് പോസ്റ്റിട്ട ഉറൂബിനെതിരെ പരാതി നല്‍കിയത്. മുന്‍ കെ പി സി സി പ്രസിഡന്റും മുന്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുമായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ മുന്‍ ഗണ്‍മാന്‍ ആണ് കോടിയേരിയുടെ മരണത്തെ അധിക്ഷേപിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയത്.
സംസ്ഥാന പൊലീസിനെ അടിമുടി നവീകരിക്കാന്‍ മുന്‍കൈകയെടുത്ത ആഭ്യന്തരമന്ത്രിയായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന് രാഷ്ട്രീയ ഭേദമന്യേ എല്ലാ നേതാക്കളും സ്മരിക്കുമ്ബോഴാണ് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ തന്നെ അധിക്ഷേപിച്ച് പോസ്റ്റിടുന്നത്. ഇതോടെ കടുത്ത അച്ചടക്ക ലംഘനമായി തന്നെ കണ്ടാണ് ഉറൂബിനെതിരെ നടപടി എടുത്തിരിക്കുന്നത്. സിറ്റി പൊലീസ് കമ്മീഷണര്‍ സപര്‍ജ്ജന്‍കുമാറിാണ് സസ്‌പെന്റ് ചെയ്തു കൊണ്ട് ഉത്തരവിറക്കിയത്.
കേരളാ പൊലീസില്‍ നിരവധി പരിഷ്‌ക്കരണങ്ങള്‍ കൊണ്ടുവന്ന മന്ത്രിയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍. തുരുമ്ബെടുത്ത നീല ജീപ്പ് ഇന്ന് കേരളത്തില്‍ ഒരിടത്തും പൊലീസിന്റെ ഔദ്യോഗിക വാഹനമല്ല. വെള്ള ബൊലേറോയുടെ കുതിച്ചുവരവ് കോടിയേരിയുടെ ആഭ്യന്തരകാലത്തിന്റെ അടയാളമാണ്. പൊലീസും ജനങ്ങളും തമ്മിലുള്ള കാക്കിയുടെ അകലം കുറയ്ക്കാന്‍ കോടിയേരി തുടങ്ങിയതാണ് ജനമൈത്രി പൊലീസ്. സേനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സാധാരണക്കാരുടെ കൂടി സഹായം ലഭ്യമാക്കലായിരുന്നു ലക്ഷ്യം. ഓഫീസുകളും വാഹനങ്ങളും മാത്രമല്ല പൊലീസിന്റെ നടപടികളിലും കോടിയേരിയുടെ അധികാര കാലം മാറ്റം വരുത്തിയിട്ടുണ്ട്.
വിദ്യാര്‍ത്ഥി മാര്‍ച്ചുകള്‍ക്ക് നേരെ, നേരിട്ടുള്ള ലാത്തിച്ചാര്‍ജ്ജിന് പകരം ജലപീരങ്കി വന്നിട്ട് ഒന്നരപതിറ്റാണ്ടാകുന്നു. നാലരപതിറ്റാണ്ട് മുന്‍പ് ലാത്തിയടിയേറ്റ വിദ്യാര്‍ത്ഥി രാഷ്ട്രീയക്കാരനിലെ വേദനയുണ്ടായിരുന്നു കോടിയേരിയുടെ ഈ തീരുമാനത്തിന് പിന്നിലെന്ന് നിസംശയം പറയാം. പരിശോധനകളുടെ പലവഴിക്കായി ഹൈവേ പൊലീസ് പട്രോളിങ് തുടങ്ങിയതും കോടിയേരി ബാലകൃഷ്ണനെന്ന ഭരണാധികാരിയാണ്.
Comments
Post a Comment