നിരോധിച്ച പോപ്പുലർ ഫ്രണ്ട് സംഘടനയുടെ ചുവരെഴുത്തുകൾ വീണ്ടും; കേസെടുത്ത് പൊലീസ്

 


ബെംഗളൂരു : കഴിഞ്ഞ ആഴ്ച നിരോധിച്ച പോപ്പുലർ ഫ്രണ്ട് സംഘടനയുടെ ചുവരെഴുത്തുകൾ വീണ്ടും രാജ്യത്ത് പ്രത്യക്ഷപ്പെട്ടു. കർണാടകയിലാണ് നിരോധിത സംഘടനയായ പി എഫ് ഐയുടെ ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്.

ആദ്യം ദക്ഷിണ കന്നഡയിലും പിന്നാലെ ശിവമോഗയിലുമാണ് ചുവരെഴുത്തുകൾ കണ്ടത്. മടങ്ങിവരുമെന്നും പ്രതികാരം ചെയ്യുമെന്നുമാണ് എഴുത്തുകളിൽ പറയുന്നത്. റോഡിലും പൊതുഇടങ്ങളിലുമാണ് ഇത്തരത്തിൽ എഴുത്തുകൾ പ്രത്യക്ഷപ്പെട്ടത്.

സംഭവത്തിൽ കർണാടക പൊലീസ് കേസ് എടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. എഴുതിയത് പി എഫ് ഐ പ്രവർത്തകർ തന്നെയാണെന്ന് പൊലീസ് വ്യക്തമാക്കി. രാത്രിയിൽ എഴുതുതുന്നതിന്‍റെയടക്കം സി സി ടി വി ദൃശ്യങ്ങൾ ലഭിച്ചെന്നും പൊലീസ് വിശദികരിച്ചു.

Comments