നാറാത്ത്:- രാജ്യത്ത് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നിരോധിച്ചതിനു പിന്നാലെ എൻ.ഐ.എ. പോലീസ് റെയ്ഡിൽ നാറാത്ത് തണൽ ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസും പൂട്ടി സീൽ ചെയ്തു.ജില്ല കലക്ടറുടെ ഉത്തരവ് പ്രകാരം മയ്യിൽ പോലീസ് ഇൻസ്പെക്ടർ ടി പി.സുമേഷും സംഘവുമാണ് ഇന്നലെ വൈകുന്നേരത്തോടെ ഓഫീസ് പൂട്ടി സീൽ ചെയ്തത്.
പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് ചാരിറ്റബിൾ ട്രസ്റ്റുമായി ബന്ധമുണ്ടെന്ന എൻഐഎ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ മജിസ്ട്രേട്ട് കൂടിയ കലക്ടറുടെ നടപടി. സന്നദ്ധ പ്രവർത്തനവും ചാരിറ്റി പ്രവർത്തനവുമായി ഏറെ കാലമായി തണൽ ചാരിറ്റബിൾ ട്രസ്റ്റ് പൊതുസമൂഹത്തിൽ പ്രവർത്തിച്ചു വരികയായിരുന്നു.
Comments
Post a Comment