- Get link
- X
- Other Apps
കോഴിക്കോട്: കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിക്കെതിരെ പീഡനപരാതി. കണ്ണൂര്‍ സ്വദേശിനിയാണ് പരാതി നല്‍കിയിരിക്കുന്നത്.
സംഭവത്തില്‍ കോഴിക്കോട് വനിതാ സെല്‍ പൊലീസ് ഖാസിക്കെതിരെ കേസെടുത്തു. രണ്ടു വര്‍ഷം മുന്‍പ് മലപ്പുറം പരപ്പനങ്ങാടിയില്‍വച്ച് തന്നെ പീഡിപ്പിച്ചുവെന്നാണ് കണ്ണൂര്‍ സ്വദേശിനി പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
ഐ.പി.സി. 376, 506 വകുപ്പുകള്‍ പ്രകാരം ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തിയതിനുമാണ് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ക്കെതിരായ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുളളത്. യുവതിയും ഭര്‍ത്താവും തമ്മില്‍ ഉണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി നേരത്തെ ഖാസി ഇടപെട്ടിരുന്നു.
കുടുംബ പ്രശ്നങ്ങളില്‍ ഒത്ത് തീര്‍പ്പ് ശ്രമവും ഖാസിയുടെ നേതൃത്വത്തില്‍ നടത്തിയിരുന്നു. എന്നാലിത് ഫലം കണ്ടില്ല. പിന്നാലെ ഖാസിയുമായി യുവതി തെറ്റുകയും പരാതി നല്‍കുകയുമായിരുന്നുവെന്നാണ് ഖാസിയുമായി ബന്ധപ്പെട്ടവര്‍ വിഷയത്തില്‍ പ്രതികരിച്ചത്.

Comments
Post a Comment