വൈദ്യരുടെ ബുദ്ധിയില്‍ ഉദിച്ച തന്ത്രം, ആഴത്തില്‍ കുഴിച്ചിട്ടശേഷം സ്ഥലത്ത് മഞ്ഞള്‍ നട്ടു, കണ്ടെത്തിയത് തല അടക്കമുള്ള ഭാഗങ്ങള്‍




ത്തനംതിട്ട: ഭഗവല്‍ സിംഗ്- ലൈല ദമ്ബതികളുടെ വീട്ടുവളപ്പില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് പത്മയുടെ മൃതദേഹാവശിഷ്ടങ്ങള്‍.

തലയടക്കമുള്ള ഭാഗങ്ങളാണ് കിട്ടിയത്. ഇരുപത് കഷണങ്ങളാക്കിയശേഷം വളരെ ആഴത്തിലാണ് മൃതദേഹം കുഴിച്ചുമൂടിയത്. പത്മയുടെ മൃതദേഹാവശിഷ്‌ടമാണ് കണ്ടെത്തിയതെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ തന്നെയാണ് സ്ഥിരീകരിച്ചത്. മൃതദേഹാവശിഷ്ടങ്ങളുടെ മേല്‍ ഉപ്പ് വിതറിയ നിലയിലായിരുന്നു. മൃതദേഹാവശിഷ്ടങ്ങള്‍ കുഴിച്ചിട്ടശേഷം അതിനുമുകളിലായി മഞ്ഞള്‍ നടുകയും ചെയ്തിരുന്നു. പ്രതികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ശരീര ഭാഗങ്ങള്‍ കണ്ടെത്തിയത്. പത്മയുടെ മൃതദേഹം കണ്ടെത്തിയ കാടുമൂടിക്കിടക്കുന്ന പറമ്ബി ന്റെ മറ്റൊരു മൂലയില്‍ തന്നെയാണ് റോസ്‌ലിന്റെ മൃതദേഹം കുഴിച്ചിട്ടിരിക്കുന്നത്. ഇത് പുറത്തെടുക്കാനുള്ള ശ്രമം അല്പസമയത്തിനകം തുടങ്ങും.

കുടുംബത്തിന് ഏറ്റ ശാപം മാറാനും സാമ്ബത്തിക അഭിവൃദ്ധിയുമുണ്ടാകാനാണ് ഭഗവല്‍ സിംഗ്, ഭാര്യ ലൈല, ഷാഫി എന്നിവര്‍ ചേര്‍ന്ന് നരബലി നടത്തിയത്. ബലിയര്‍പ്പിക്കാനുള്ള സ്ത്രീകളെ കൊണ്ടുവന്നത് ഷാഫി തന്നെയായിരുന്നു. ശ്രീദേവി എന്ന വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയ ഷിഹാബ് എന്ന റഷീദ് വൈദ്യനുമായി പരിചയത്തിലായി. തുടര്‍ന്ന് പെരുമ്ബാവൂരില്‍ റഷീദ് എന്നൊരു സിദ്ധനുണ്ടെന്നും ഇയാളെ തൃപ്തിപ്പെടുത്തിയാല്‍ സമ്ബത്ത് വരുമെന്നും വിശ്വസിപ്പിച്ചു. നമ്ബരും കൊടുത്തു. തുടര്‍ന്ന് ഇവരുടെ വീട്ടിലെത്തിയ റഷീദ് വൈദ്യന്റെ മുന്നില്‍വച്ച്‌ അയാളുടെ ഭാര്യയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഇങ്ങനെ ചെയ്താല്‍ സിദ്ധികൂടുമെന്നായിരുന്നു റഷീദ് വൈദ്യനോട് പറഞ്ഞിരുന്നത്. ബലി നല്‍കിയാല്‍ കൂടുതല്‍ ഐശ്വര്യം വരുമെന്നും അതിനായി സ്ത്രീകളെ താന്‍ തന്നെ കൊണ്ടുവരാമെന്നും റഷീദ് പറഞ്ഞു. അശ്ലീല പടത്തില്‍ അഭിനയിക്കാനുണ്ടെന്നും അങ്ങനെ ചെയ്താല്‍ പത്ത് ലക്ഷം തരാമെന്നും പറഞ്ഞാണ് റോസ്‌ലിയെ കൊണ്ടുപോയത്.

വീട്ടില്‍ എത്തിച്ച റോസ്‌ലിയെ അവിടെ പ്രത്യേകം സജ്ജമാക്കിയ പൂജാമുറിയില്‍ കട്ടിലില്‍ കെട്ടിയിട്ടു. സിനിമയില്‍ അഭിക്കാനല്ലേ കൊണ്ടുവന്നതെന്നും കെട്ടിയിടുന്നത് എന്തിനാണെന്നും ചോദിച്ചപ്പോള്‍ സ്വാഭാവികത വരുത്താനെന്നായിരുന്നു മൂവരും പറഞ്ഞത്. അല്പം കഴിഞ്ഞപ്പോള്‍ സിദ്ധന്‍ ചുറ്റികകൊണ്ട് റോസ്‌ലിയുടെ തലയില്‍ ആഞ്ഞടിച്ചു. അതിനുശേഷം ലൈല റോസ്‌ലിയുടെ കഴുത്തുറുത്തു. ജീവനുവേണ്ടി റോസ്‌ലി പിടയുമ്ബോള്‍ ലൈല കത്തി അവരുടെ രഹസ്യ ഭാഗത്ത് കുത്തിയിറക്കി. അവിടെ നിന്ന് ചീറ്റിയ ചുടുചോര ശേഖരിച്ച്‌ വീടിനുചുറ്റും തളിക്കുകയും ചെയ്തു. തങ്ങള്‍ക്ക് ഏറ്റ ശാപത്തില്‍ നിന്ന് മോചനം കിട്ടാനും പെട്ടെന്ന് ഐശ്വര്യമുണ്ടാക്കാനുമായിരുന്നു ഇത് ചെയ്തത്. അവയവങ്ങളെല്ലാം മുറിച്ചെടുക്കുകയും ചെയ്തു. രണ്ടാമത്തെ സ്ത്രീയെ ബലി നല്‍കിയതും ഇതുപോലെ തന്നെയായിരുന്നു.

Comments