ശ്രീകണ്ഠാപുരം സമരിറ്റൻ പാലിയേറ്റീവ് സെന്ററിൻറ നേതൃത്വത്തിൽ നിർധനരായ രോഗികൾക്കുവേണ്ടി സൗജന്യ ഡയാലിസിസ് പദ്ധതി 'സാന്ത്വനം ഡയാലിസിസ് പദ്ധതി' ആരംഭിച്ചു.

 ഇരിട്ടി: മലയോര മേഖലയിൽ ആദ്യമായി അത്യാധുനിക സൗകര്യങ്ങളോടുകൂടി 2015ൽ 


അമല ഹോസ്പിറ്റലിൽ ആരംഭിച്ച ഡയാലിസിസ് സെന്റർ 7 വർഷം പിന്നിടുകയാണ്. 15 മെഷ്യനുകളിലൂടെ പ്രതിമാസം ആയിരത്തി ലധികം രോഗികൾക്ക് ഡയാലിസിസ് സൗകര്യം ലഭ്യമാകുന്ന തരത്തിൽ ഈ സ്ഥാപനം പ്രവർത്തിച്ചുവരുന്നു.  ശ്രീകണ്ഠാപുരം സമരിറ്റൻ പാലിയേറ്റീവ് സെന്ററിൻറ നേതൃത്വത്തിൽ അമല ഹോസ്പിറ്റലുമായി സഹകരിച്ചു കൊണ്ട് മേഖലയിലെ നിർധനരായ രോഗികൾക്കുവേണ്ടി സൗജന്യ ഡയാലിസിസ് പദ്ധതി 'സാന്ത്വനം ഡയാലിസിസ് പദ്ധതി' ആരംഭിച്ചു. പ്രസ്തുത പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം സമരിറ്റൻ പാലിയേറ്റീവിന്റെ ഡയറക്ടർ ഫാ. ബിനു പൈംപിള്ളിലിന്റെ അധ്യക്ഷതയിൽ ബഹു.പേരാവൂർ MLA അഡ്വ. സണ്ണി ജോസഫ് അമല ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ വെച്ച് നിർവ്വഹിച്ചു. അഡ്വ. മാത്യു കുന്നപ്പള്ളി സ്വാഗതം പറഞ്ഞു. ഇരിട്ടി വികാർ സെന്റ് ജോസഫ് ചർച്ച് ഫാ. സിബി ആനക്കല്ലിൽ അനുഗ്രഹ പ്രഭാഷണം നടത്തി. സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗം കെ. ശ്രീധരൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. വേലായുധൻ, ഇരിട്ടി നഗരസഭ വൈസ് ചെയർമാൻ പി.പി. ഉസ്മാൻ, ഇരിട്ടി നഗരസഭ മെമ്പർ ടി.കെ. ഫസീല, ഇരിട്ടി പുഷ്പാരം സെന്റർ സുപ്പീരിയർ ഫാ. ജോർജ്ജ് നെല്ലുവേലിൽ സി.എസ്.ടി, കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് തോമസ് വർഗ്ഗീസ്, ഇബ്രാഹിം മുണ്ടേരി, എം.ആർ സുരേഷ്, തോമസ് മാലത്ത്, വി.കെ. ബാബു, അഡ്വ. റോജസ് സെബാസ്റ്റ്യൻ, അജയൻ പായം, ടി.വി.എം വിജയൻ, ജെയ്സൺ ജീരകശ്ശേരി, പ്രൊഫ. വി.ഡി. ജോസഫ്, എസ്.ജെ. മാണി, ഇ. സദാനന്ദൻ, ശാരദ രവി, ഡോ. ടോം ജോസ് കാക്കനാട്ട് എന്നിവർ ആശംസ പറഞ്ഞു.

Comments