പരിഹാസം; വിദ്യാര്‍ത്ഥിനിക്ക് പാഡ് നിര്‍മ്മാണ കമ്ബനിയുടെ ഓഫര്‍

 

കോണ്ടവും വോണോയെന്ന ഉദ്യോഗസ്ഥയുടെ 

ബിഹാറില്‍ മിതമായ നിരക്കില്‍ സാനിറ്ററി പാഡുകള്‍ നല്‍കിക്കൂടെ എന്ന് ചോദിച്ചതിന് ഐഎഎസ് ഉദ്യോഗസ്ഥയുടെ രൂക്ഷ മറുപടി ഏറ്റുവാങ്ങേണ്ടിവന്ന പെണ്‍കുട്ടിക്ക് ഓഫറുമായി ഇന്ത്യന്‍ പാഡ് നിര്‍മാണ കമ്ബനി.

ഐഎഎസ് ഓഫീസറായ ഹര്‍ജോത് കൗര്‍ ബംമ്രയുടെ മോശം സമീപനം നേരിടേണ്ടി വന്ന വിദ്യാര്‍ഥിനിയായ റിയാ കുമാരിക്ക് ഒരു വര്‍ഷത്തെ പാഡുകള്‍ നല്‍കുമെന്നാണ് പാന്‍ ഹെല്‍ത്ത് കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് വാഗ്ദാനം ചെയ്തിരിക്കുന്നത്.

'തലമുറകളായി പതിഞ്ഞ ശബ്ദങ്ങളില്‍ മാത്രം ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു നിഷിദ്ധ വിഷയമായാണ് ആര്‍ത്തവത്തെ കണക്കാക്കപ്പെടുന്നത്. ഇത് മാറേണ്ടതുണ്ട്. ആര്‍ത്തവ കാലത്തെ കുറിച്ച്‌ തുറന്ന ചര്‍ച്ചകള്‍ ആവശ്യപ്പെടണം. പൊതുവേദിയില്‍ വിഷയം ശ്രദ്ധയില്‍പ്പെടുത്താനുള്ള റിയ കുമാരിയുടെ ധൈര്യത്തെ അഭിനന്ദിക്കുന്നതായും പാന്‍ ഹെല്‍ത്ത് കെയര്‍ സിഇഒ ചിരാഗ് പാന്‍ പറഞ്ഞു.

Comments