ശുക്ലത്തിന്റെ അളവ് കുറയുന്നത് ഈ പ്രായത്തില്‍, ബീജത്തിന്റെ അളവ് കൂട്ടാന്‍ ഇതാ 3 വഴികള്‍

 


ശുക്ലത്തിന്റെ അളവ് കുറയുന്നത് ഈ പ്രായത്തില്‍, ബീജത്തിന്റെ അളവ് കൂട്ടാന്‍ ഇതാ 3 വഴികള്‍


നാല്‍പതുകളുടെ മധ്യത്തില്‍ പുരുഷന്മാരുടെ പ്രത്യുല്‍പാദനക്ഷമത കുറയുകയും 55 വയസിന് ശേഷം പുരുഷന്മാരില്‍ ബീജത്തിന്റെ ഗുണനിലവാരം ക്രമേണ താഴോട്ട് പോവുകയും ചെയ്യുമെന്ന് ചില പഠന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഓസ്ട്രേലിയയിലെ പ്രമുഖ ഐവിഎഫ് ക്ലിനിക്കായ ജെനിയയില്‍ നിന്നുള്ള ​ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. മാറിവരുന്ന ജീവിതരീതിയും വര്‍ദ്ധിച്ചുവരുന്ന മദ്യപാനവും പുകവലിയുമാണ് ബീജത്തിന്റെ അളവ് കുറയാന്‍ കാരണം.

30 നും 35 നും വയസിനിടയിലാണ് ശുക്ലത്തിന്റെ അളവ് ഏറ്റവും ഉയര്‍ന്ന അളവില്‍ കാണുന്നത്. മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ബീജത്തിന്റെ അളവ് കൂട്ടാന്‍ കഴിയും. ദിവസവും വ്യായാമം ചെയ്യുക, ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, പുകവലി ഉപേക്ഷിക്കുക ഈ മൂന്ന് കാര്യങ്ങള്‍ കൃത്യമായി പാലിച്ചാല്‍ ബീജത്തിന്റെ അളവ് കൂട്ടാനാകുമെന്ന് വിദ​ഗ്ധര്‍ പറയുന്നു. ബീജങ്ങളുടെ ഗുണനിലവാരം എപ്പോള്‍ കുറയുമെന്നറിയാന്‍ ഗവേഷകര്‍ 40,000 ബീജ സാമ്ബിളുകള്‍ വിശകലനം ചെയ്തു നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.

പ്രായം കൂടുന്തോറും ബീജത്തിന്റെ ഗുണനിലവാരത്തില്‍ ഗണ്യമായ കുറവുണ്ടാകുന്നതായി പഠനത്തില്‍ കണ്ടെത്തി. 55 വയസ്സിന് മുകളില്‍ പ്രായമുള്ള പുരുഷന്മാരുടെ ബീജത്തിന്റെ ​ഗുണനിലവാരം ക്രമേണ കുറയും. വന്ധ്യതയുടെ 40 ശതമാനം വരെ പുരുഷ പ്രത്യുല്‍പാദന പ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പുരുഷന്മാര്‍ പ്രായമാകുന്തോറും ബീജ ഡിഎന്‍എ കൂടുതല്‍ വിഘടിക്കുന്നതായി പഠനത്തില്‍ തെളിഞ്ഞു.

Comments