- Get link
- X
- Other Apps
38 പേര്‍ ചികിത്സയില്‍, നാല് പേര്‍ക്ക് ഗുരുതരം; മരിച്ചവരില്‍ അഞ്ച് വിദ്യാര്‍ഥികള്‍ 9 മരണം
- s
പാലക്കാട്: വടക്കഞ്ചേരി അഞ്ചുമൂര്‍ത്തി മംഗലത്ത് ഊട്ടിയിലേക്ക് വിനോദയാത്ര പോയ സംഘത്തിന്‍റെ ബസ് കെ.എസ്.ആര്‍.ടി.സി ബസില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മരിച്ചത് എറണാകുളം മുളന്തുരുത്തി വെട്ടിക്കല്‍ മാര്‍ ബസേലിയസ് വിദ്യാനികേതന്‍ സ്കൂളിലെ അഞ്ച് വിദ്യാര്‍ഥികളും ഒരു അധ്യാപകനും.
വെട്ടിക്കല്‍ ബസേലിയസ് വിദ്യാനികേതന്‍ സ്കൂളിലെ കായിക അധ്യാപകന്‍ മുളന്തുരുത്തി ഇഞ്ചിമല വട്ടത്തറ വീട്ടില്‍ വി.കെ. വിഷ്ണു(33) പ്ലസ്ടു വിദ്യാര്‍ഥികളായ ഉദയം പേരൂര്‍ വലിയകുളം അഞ്ജനം വീട്ടില്‍ അഞ്ജന അജിത്(17), ആരക്കുന്നം കാഞ്ഞിരിക്കപ്പിള്ളി ചിറ്റേത്ത് വീട്ടില്‍ സന്തോഷിന്റെ മകന്‍ സി.എസ്. ഇമ്മാനുവല്‍(17), പത്താംക്ലാസ് വിദ്യാര്‍ഥികളായ മുളന്തുരുത്തി പൈങ്ങാരപ്പിള്ളി പൊറ്റയില്‍ വീട്ടില്‍ പി.സി. തോമസിന്റെ മകന്‍ ക്രിസ് വിന്റര്‍ ബോണ്‍ തോമസ്(15), മുളന്തുരുത്തി പൈങ്ങാരപ്പിള്ളി രശ്മിനിലയത്തില്‍ രാജേഷ് ഡി. നായരുടെ മകള്‍ ദിയ രാജേഷ്(15), തിരുവാണിയൂര്‍ ചെമ്മനാട് വെമ്ബ്ലിമറ്റത്തില്‍ ജോസ് ജോസഫിന്റെ മകള്‍ എല്‍ന ജോസ്(15) എന്നിവരാണ് മരിച്ചത്.

(മരിച്ച കെ.എസ്.ആര്‍.ടി.സി യാത്രക്കാരായ രോഹിത് രാജ്, അനൂപ്)
കെ.എസ്.ആര്‍.ടി.സി യാത്രക്കാരായ തൃശൂര്‍ നടത്തറ കൊഴുക്കുള്ളി ഗോകുലം രോഹിത് രാജ് (24), കൊല്ലം വള്ളിയോട് വൈദ്യന്‍കുന്ന് ശാന്തിമന്ദിരം ഒ. അനൂപ് (22) എന്നിവരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഇവരുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. റവന്യൂമന്ത്രിയുമായും പാലക്കാട് കലക്ടര്‍ ഉള്‍പ്പടെയുള്ളവരുമായി കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൊട്ടാരക്കരയില്‍നിന്ന് കോയമ്ബത്തൂരിലേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റ് ബസിന് പിന്നില്‍ വലതുവശത്തായാണ് ടൂറിസ്റ്റ് ബസ് ഇടിച്ചത്. മുന്നിലുണ്ടായിരുന്ന കാറിനെ അമിതവേഗത്തില്‍ മറികടക്കാനുള്ള ശ്രമത്തിനിടെയാണ് അപകടം. ഇടിയെ തുടര്‍ന്ന് നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് മറിയുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിലാണ് ബസില്‍ കുടുങ്ങിയവരെ പുറത്തെടുത്തത്
- Get link
- X
- Other Apps
Comments
Post a Comment