ലിറ്റ്മസ് 22 ന് കൊടിയിറക്കം‘ദൈവം എന്നത് ഹാരി പോട്ടറെ പോലെ ഒരു ഭാവനാ സൃഷ്ടി’; നാസ്തിക സമ്മേളനത്തിന് ആയിരങ്ങൾ

 ലിറ്റ്മസ് 22 ന് കൊടിയിറക്കം‘ദൈവം എന്നത് ഹാരി പോട്ടറെ പോലെ ഒരു ഭാവനാ സൃഷ്ടി’; നാസ്തിക സമ്മേളനത്തിന് ആയിരങ്ങൾ.തമിഴ് നാട്ടിൽനിന്നു 200 അധികം പേര് പങ്കെടുത്തു 




കൊച്ചി : മതത്തെയും ദൈവത്തെയും കുറിച്ച് വാദപ്രതിവാദങ്ങൾക്ക് വേദിയായി എസ്സൻസ് ഗ്ലോബലിന്റെ നേതൃത്വത്തിൽ നാസ്തിക സമ്മേളനം. മത തീവ്രവാദികൾ കൈവെട്ടിയ പ്രൊഫ. ടി.ജെ. ജോസഫും ഇടയ്ക്ക് വേദിയിലെത്തി.



മതം ബോധത്തെ നശിപ്പിച്ച് മനുഷ്യനെ അക്രമകാരികളാക്കുന്നുവെന്ന് പ്രമുഖ നാസ്തിക പ്രഭാഷകൻ സി. രവിചന്ദ്രൻ പറഞ്ഞു. മതപുസ്തകങ്ങളല്ല, ഗവേഷണ പഠനങ്ങളാണ് മാനവ പുരോഗതിക്ക് വഴികാട്ടിയതെന്നും ദൈവമെന്നത് ഹാരിപോട്ടറെ പോലെ ഒരു ഭാവനയാണെന്നും രവിചന്ദ്രൻ പറഞ്ഞു.

എറണാകുളത്ത് കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ അസ്കർ അലി, ഡോ. സിറിയക് ആബി ഫിലിപ്പ്, മനുജ മൈത്രി, ഡോ. ബീനാ റാണി, ഡോ. അഗസ്റ്റസ് മോറിസ് തുടങ്ങിയവർ വിവിധ വിഷയങ്ങളെ കുറിച്ച് സംസാരിച്ചു.

മതവിദ്യാഭ്യാസം അനിവാര്യമോ എന്ന വിഷയത്തെ കുറിച്ച് നടന്ന ചർച്ചയിൽ പാസ്റ്റർ അനിൽ കൊടിത്തോട്ടം, രാഹുൽ ഇൗശ്വർ, മുസ്തഫ മൗലവി, അനൂപ് ഐസക്‌, പ്രസാദ് കെ.പി., സുഹൈല എന്നിവർ പങ്കെടുത്തു. ആരിഫ് ഹുസൈൻ തെരുവത്തായിരുന്നു മോഡറേറ്റർ.



ലോകത്തിലെ ഏറ്റവും വലിയ നാസ്തിക സമ്മേളനം ദൈവത്തിന്റെ സ്വന്തം നാട്ടിൽ എന്ന പ്രചാരണത്തോടെയായിരുന്നു പരിപാടി. കൊറോണയുടെ രണ്ടുവർഷത്തെ ഇടവേളയ്ക്കു ശേഷമുള്ള സമ്മേളനമായിരുന്നു നടന്നത്. വിവിധ ജില്ലകളിൽനിന്ന് പ്രതിനിധികളായി പതിനായിരത്തിലധികം പേർ സമ്മേളനത്തിൽ പങ്കെടുത്തെന്ന് എസ്സൻസ് ഗ്ലോബൽ പ്രസിഡന്റ് ശ്രീലേഖ ചന്ദ്രശേഖർ പറഞ്ഞു.

Comments