ഉണർവ്വ് 2022
ബെഡൂർ : ബെഡൂർ സെന്റ് ജോസഫ് ഇടവകയിൽ കത്തോലിക്കാ കോൺഗ്രസിന്റെ (AKCC) യൂണിറ്റ് രൂപീകരണ യോഗം ഉണർവ് 2022 കത്തോലിക്ക കോൺഗ്രസ് തോമാപുരം ഫൊറോനാ പ്രസിഡന്റ് ഷിജിത്ത് കുഴുവേലിൽ ഉൽഘാടനം ചെയ്തു. ഇടവക വികാരി ഫാ.ജോൺസൺ പടിഞ്ഞാറയിൽ അദ്ധ്യക്ഷത വഹിച്ചു. ഫൊറോന സെക്രട്ടറി സാജു പടിഞ്ഞാറോട്ട് , ജോണി ചെമ്മരംകയം, സുനിത തോമസ് എന്നിവർ സംസാരിച്ചു. ഇടവക കോഡിനേറ്റർ സജു കൊച്ചു പൂവ്വക്കോട്ട് സ്വാഗതവും ഷൈബി മഠത്തിമ്യാലിൽ നന്ദിയും പറഞ്ഞു. ഭാരവാഹികളായി ജോണി . പി.എം. (പ്രസിഡന്റ് ) ബെന്നി പുളിക്കാട്ട് (സെക്രട്ടറി) തോമസ് കോയിക്കൽ (ട്രഷറർ), സുനി ടോംസ് (വൈ.പ്രസിഡന്റ്), ഷൈബി മഠത്തിമ്യാലിൽ (ജോ.സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.

Comments
Post a Comment