തെരുവുനായ വാക്സിനേഷന്റെ ഭാഗമായി ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ഉദ്ഘാടനം ചെയ്തു

 തെരുവുനായ വാക്സിനേഷന്റെ ഭാഗമായി ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് തയ്യാറാക്കിയ മൊബൈൽ വാക്സിനേഷൻ യൂണിറ്റ് പടിയൂർ കല്യാട് ഗ്രാമപഞ്ചായത്തിലെ കല്യാട് വെച്ച് ബഹുമാനപ്പെട്ട കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.പി പി ദിവ്യ ഉദ്ഘാടനം നിർവഹിച്ചു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കേറ്റ് ജോർജ് ചടങ്ങിൽ അദ്ധ്യക്ഷനായിരുന്നു. പടിയൂർ കല്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബി ഷംസുദ്ദീൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ്.പ്രസിഡണ്ട് ശ്രീമതി.ലിസി ഒ എസ് , വെറ്റിനറി സർജൻ ബഷീർ എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ വാക്സിനേഷൻ


ചെയ്തു കൊണ്ടാണ് പരിപാടി ആരംഭിച്ചത്. അടുത്ത 15 ദിവസം ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ മൊബൈൽ വാക്സിനേഷൻ യൂണിറ്റിന്റെ സേവനം ലഭ്യമാകുന്നതാണ്.

Comments