സ്ത്രീകള്‍ മാത്രമുള്ള വീടുകളില്‍ രാത്രിയില്‍ നഗ്നതാപ്രദര്‍ശനവും അതിക്രമവും; ഏകലവ്യന്‍ പിടിയില്‍

 




തിരുവനന്തപുരം: രാത്രിയില്‍ സ്ത്രീകള്‍ മാത്രമുള്ള വീടുകളിലെത്തി നഗ്നതാ പ്രദര്‍ശനവും അതിക്രമവും നടത്തിവന്ന യുവാവിനെ വട്ടപ്പാറ പൊലീസ് അറസ്റ്റുചെയ്തു.
വട്ടപ്പാറ മണലി സ്വദേശി ഏകലവ്യനെ (30) ആണു എസ് എച്ച്‌ ഒ എസ്. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.



വട്ടപ്പാറ കണക്കോട് സ്വദേശിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇവരുടെ വീട്ടില്‍ ഇയാള്‍ കഴിഞ്ഞ ദിവസം രാത്രിയോടെ അതിക്രമം കാട്ടിയിരുന്നു. ഇയാള്‍ ലഹരിക്കടിമയാണെന്നാണ് വിവരം. ഇയാള്‍ക്കെതിരെ വട്ടപ്പാറ സ്റ്റേഷനില്‍ അഞ്ചോളം ക്രിമിനല്‍ കേസുകളും സമാന സ്വഭാവത്തിലുള്ള ഒട്ടേറെ പരാതികളുമുണ്ടെന്ന് എസ് എച്ച്‌ ഒ എസ് ശ്രീജിത്ത് പറഞ്ഞു.

-

എസ് ‌എച്ച്‌ ഒയ്ക്ക് പുറമെ സബ് ഇന്‍സ്പക്ടര്‍മാരായ സുനില്‍ ഗോപി, മഞ്ജു, സലീല്‍, സി പി ഒ ഷിബു എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Comments