തുടര്‍ന്ന് സഹയാത്രികരാണ് ഇയാളെ തടഞ്ഞുവച്ച് പൊലീസിലേല്‍പ്പിച്ചത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാള്‍ പൊലീസിലെ ഡ്രൈവറാണെന്നും ഇപ്പോള്‍ ഡെപ്യൂട്ടേഷനില്‍ സി.ബി.ഐ എറണാകുളം യൂണിറ്റില്‍ ജോലി ചെയ്യുകയാണെന്നും വ്യക്തമായത്. ഇരിങ്ങാലക്കുട സി.ഐ: അനീഷ് കരീം കേസ് രജിസ്റ്റര്‍ ചെയ്ത് തൃശൂര്‍ പ്രിന്‍സിപ്പല്‍ പോക്‌സോ കോടതിയില്‍ പ്രതിയെ ഹാജരാക്കി. പ്രതിഭാഗം ജാമ്യം നല്‍കണമെന്ന് വാദിച്ചെങ്കിലും പ്രോസിക്യൂഷന്‍ എതിര്‍ത്തു. തുടര്‍ന്ന് കോടതി പ്രതിയെ റിമാന്‍ഡില്‍ വിട്ടു.
Comments
Post a Comment