- Get link
- X
- Other Apps
കണ്ണൂര്‍: മട്ടന്നൂര്‍ മസ്ജിദ് നിര്‍മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗ്, കോണ്‍ഗ്രസ് നേതാക്കളെ പോലീസ് ചോദ്യം ചെയ്യുന്നു.
മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാന് കല്ലായി, കോണ്‍ഗ്രസ് നേതാവ് എം.സി. കുഞ്ഞമ്മദ്, മുസ്ലിംലീഗ് നേതാവ് യു. മഹറൂഫ് എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്.
മട്ടന്നൂര്‍ പോലീസ് സ്റ്റേഷനിലാണ് ഇവര്‍ ചോദ്യം ചെയ്യലിന് ഹാജരായത്. വഖഫ് ബോര്‍ഡിന്റെ അനുമതിയില്ലാതെ നടത്തിയ നിര്മാണപ്രവര്ത്തിയില് കോടികളുടെ വെട്ടിപ്പ് നടന്നതായാണ് ആരോപണം. ജമാഅത്ത് കമ്മറ്റി ജനറല്‍ ബോഡി അംഗം മട്ടന്നൂര്‍ നിടുവോട്ടുംകുന്നിലെ എം.പി. ശമീറിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്.
മൂന്നു കോടിയോളം രൂപ ചെലവുവരുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് പത്തുകോടിയോളം രൂപയുടെ കണക്കുണ്ടാക്കിയെന്നാണ് ആക്ഷേപം. കണക്കില്‍ കാണിച്ച തുകയ്ക്കുള്ള ബില്ലുകളില്ല.
അബ്ദുറഹിമാന് കല്ലായി മട്ടന്നൂര്‍ മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ പ്രസിഡന്റും എം.സി. കുഞ്ഞമ്മദ് ജനറല്‍ സെക്രട്ടറിയുമായിരുന്ന കാലയളവിലാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നത്.

Comments
Post a Comment