ഏഴുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം: മുൻ നെഹ്‌റു യുവ കേന്ദ്ര ഉദ്യോഗസ്ഥനായ 65 വയസുകാരന് 12 വര്‍ഷം കഠിന തടവ്

 


ഏഴ് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 65 വയസുകാരന് 12 വര്‍ഷം കഠിന തടവ്. തൃശൂര്‍ അമലനഗര്‍ സ്വദേശി പറപ്പുള്ളി ജോസിനെയാണ് തൃശൂര്‍ പോക്‌സോ കോടതി ശിക്ഷിച്ചത്. 2014-2015 കാലയളവില്‍ അയല്‍വാസിയായ കുട്ടിയെ ജോസ് പലതവണ പീഡിപ്പിച്ചെന്നാണ് കേസ്നെഹ്രു യുവകേന്ദ്ര മുന്‍ ഉദ്യോഗസ്ഥനാണ് ജോസ്. അയല്‍വാസിയായ പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് ഇയാള്‍ പീഡിപ്പിച്ചിരുന്നത്. കേസില്‍ പ്രതിയായതോടെ ഇയാളെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.

Comments