കഞ്ചാവ് കൈമാറാൻ എത്തിയ ബസ് ഡ്രൈവറെ ( എം.ബഷീറിനെ (55) എക്സൈസ് സംഘം പിടികൂടി



 തളിപ്പറമ്പ്: കഞ്ചാവ് കൈമാറാൻ എത്തിയ തൃക്കരിപ്പൂരിൽ താമസിക്കുന്ന മുൻ കാല സ്വകാര്യ ബസ് ഡ്രൈവറെ എക്സൈസ് സംഘം പിടികൂടി. പാപ്പിനിശേരി സ്വദേശിയും തൃക്കരിപ്പൂർ എളമ്പച്ചിയിൽ വാടക ക്വാട്ടേർസിൽ താമസക്കാരനുമായ എം.ബഷീറിനെ (55)യാണ് ആലക്കോട് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ സി.ഷാ ബുവും സംഘവും പിടികൂടിയത്.ദേശീയപാതയിൽ ചിറവക്കിൽ ബസിറങ്ങി രണ്ട് കിലോ അമ്പത് ഗ്രാം കഞ്ചാവ് ശേഖരവുമായി വിതരണക്കാരന് കൈമാറാൻ നടന്നു നീങ്ങുന്നതിനിടെയാണ് പ്രതി എക്സൈസ് സംഘത്തിൻ്റെ പിടിയിലായത്.റെയ്ഡിൽ പ്രിവൻ്റീവ് ഓഫീസർമാരായ ടി.കെ.തോമസ്, കെ.അഹമ്മദ്, ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർ കെ.കെ.സാജൻ, സിവിൽ എക്സൈസ് ഓഫീസർമാരായ മുഹമ്മദ് ഹാരിസ്, പെൻസ്, രാജീവ് എന്നിവരും ഉണ്ടായിരുന്നു.

Comments