*തുകക്കുറവ്: ഗ്രാമീണ റോഡുകളുടെ അറ്റകുറ്റപ്പണി കരാറുകാർ ഏറ്റെടുക്കുന്നില്ല*
NOVEMBER 24, 2018
ശ്രീകണ്ഠപുരം:_തുക കുറവായത് കാരണം ഇരിക്കൂർ നിയോജകമണ്ഡലത്തിലെ മിക്ക ഗ്രാമീണ റോഡുകളുടേയും അറ്റകുറ്റപ്പണി ഏറ്റെടുക്കാൻ കരാറുകാർ തയാറാകുന്നില്ല. മഴക്കാലത്ത് തകർന്നു തരിപ്പണമായ റോഡുകൾ പരിമിതമായ തുക കൊണ്ട് പണി നടത്താൻ കഴിയില്ലെന്ന നിലപാടിലാണ് കരാറുകാർ. ഇവിടെ നിന്ന് ചെമ്പൻതൊട്ടി വഴി നടുവിലിലേക്കുള്ള റോഡ് പൊട്ടിത്തകർന്നു കിടക്കുന്നത് കാരണം നാട്ടുകാർ വളരെയേറെ കഷ്ടപ്പെടുകയാണ്.
ചെമ്പൻതൊട്ടി മുതൽ നടുവിൽ വരെ ചെറിയ വാഹനങ്ങൾ കടന്നു പോകാൻ കഴിയാത്ത അവസ്ഥയാണ്. കിഫ്ബിയിൽ വികസിപ്പിക്കാൻ തീരുമാനിച്ച റോഡാണിത്. നിർദ്ദിഷ്ട പണി ഉടൻ നടക്കാത്ത സാഹചര്യത്തിൽ അടിയന്തര അറ്റകുറ്റപ്പണി നടത്താനാവശ്യമായ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
തകർന്നു ദയനീയമായി കിടക്കുന്ന ഈ റോഡിന്റെ പണി പിഡബ്ല്യുഡി നിശ്ചയിച്ച തുകയ്ക്ക് പൂർത്തിയാക്കാൻ കഴിയില്ലെന്ന നിലപാടിലാണ് കരാറുകാർ. വളക്കൈ കൊയ്യം റോഡിന്റെ അവസ്ഥയും ഇതു തന്നെയാണ്. 9 ലക്ഷം രൂപയാണ് ഇതിന് പിഡബ്ല്യുഡി നിശ്ചയിച്ചിരിക്കുന്നത്. ഈ തുക കൊണ്ട് പകുതി പണി പോലും തീർക്കാർ കഴിയില്ലെന്ന നിലപാടിലാണ് കരാറുകാർ. ഇതു പോലെ ഒരു ഡസനിലേറെ ഗ്രാമീണ റോഡുകൾ ഉണ്ട്.
ഇവയുടെയൊന്നും അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ല. തുകയുടെ പേരിലുള്ള തർക്കമാണ് പണി നടക്കാത്തതിനു കാരണം. തളിപ്പറമ്പ് ഇരിട്ടി സംസ്ഥാനപാതയുടെ കുഴിയടക്കൽ പണി നടക്കുന്നുണ്ടെങ്കിലും ഗ്രാമീണ റോഡുകളുടെ പണി വൈകുന്നതിൽ വ്യാപകമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്.പിഡബ്ല്യുഡി റോഡുകളുടേതിലും കഷ്ടമാണ് പഞ്ചായത്ത് റോഡുകളുടെ സ്ഥിതി.
🍁🍁🍁🍁🍁
ശ്രീകണ്ഠപുരത്തെ പുതിയ പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ join ചെയ്യൂ ,
Join ചെയ്ത ശേഷം friends & family, relatives
നു ലിങ്ക് ഷെയർ ചെയ്യൂ.....
https://chat.whatsapp.com/EZCQgxb9vdMEGz6EGo4WCz*തുകക്കുറവ്: ഗ്രാമീണ റോഡുകളുടെ അറ്റകുറ്റപ്പണി കരാറുകാർ ഏറ്റെടുക്കുന്നില്ല* NOVEMBER 24, 2018 🍁🍁🍁🍁🍁 ശ്രീകണ്ഠപുരത്തെ പുതിയ പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ join ചെയ്യൂ , Join ചെയ്ത ശേഷം friends & family, relatives നു ലിങ്ക് ഷെയർ ചെയ്യൂ..... https://chat.whatsapp.com/EZCQgxb9vdMEGz6EGo4WCz

Comments
Post a Comment