ആറ് കോടിയോളം മൊബൈല്‍ കണക്ഷനുകള്‍ അടുത്ത വര്‍ഷത്തോടെ ഉപേക്ഷിക്കപ്പെട്ടേക്കുമെന്ന് റിപ്പോർട്ട്; ഇരട്ട സിം ഉപയോഗിക്കുന്ന ടെലികോം ഉപയോക്താക്കളുടെ എണ്ണത്തിൽ കുറവുണ്ടാകും
ന്യൂഡല്‍ഹി: അടുത്ത വര്‍ഷത്തോടെ രാജ്യത്ത് ആറ് കോടിയോളം മൊബൈല്‍ കണക്ഷനുകള്‍ ഉപക്ഷിക്കപ്പെടുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ ഇരട്ട സിം ഉപയോഗിക്കുന്ന ടെലികോം ഉപയോക്താക്കള്‍ 2019ഓടെ ഇത് ഒന്നായി ചുരുക്കുമെന്നും ഇതോടെയാണ് കണക്ഷനുകള്‍ കുറയുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്ത ആറ് മാസത്തിനുള്ളില്‍ രണ്ടര ലക്ഷം മുതല്‍ മൂന്ന് ലക്ഷം വരെ ഉപയോക്താക്കളുടെ എണ്ണം കുറയാന്‍ സാധ്യതയുണ്ടെന്നും ടെലികോം വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
നിലവില്‍ ടെലികോം കമ്ബനികള്‍ വ്യത്യസ്തങ്ങളായ നിരക്കുകളും സൗജന്യങ്ങളും നല്‍കുന്നതാണ് പലപ്പോഴും ആളുകള്‍ ഡ്യുവല്‍ സിം കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ കാരണം.
ഇന്റര്‍നെറ്റ് ഡേറ്റ, ഫോണ്‍വിളി, എസ്‌എംഎസ് എന്നിവയെല്ലാം അണ്‍ലിമിറ്റഡ് ഓഫറില്‍ ഇന്ന് കുറഞ്ഞ നിരക്കില്‍ ഒരു കമ്ബനി തന്നെ നല്‍കിവരുന്നുണ്ട്. ഒറ്റ നമ്ബറില്‍ തന്നെ എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നതിനാല്‍ ഒരു നമ്ബര്‍ തന്നെ ധാരാളം എന്ന കാഴ്ചപ്പാട് വളര്‍ന്നുവരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതേസമയം ഇത്തരം ഒരു അവസ്ഥ ടെലികോം രംഗത്തെ മത്സരം കൂടുതല്‍ രൂക്ഷമാക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്
Comments
Post a Comment