*തോട്ടിൽ പൊട്ടിവീണ വൻമരങ്ങൾ നീക്കം ചെയ്യാത്തതിൽ പ്രതിഷേധം*
25-11-2018
ആലക്കോട്∙ തോട്ടിൽ പൊട്ടിവീണ വൻമരങ്ങൾ ആഴ്ചകളായിട്ടും നീക്കം ചെയ്യാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. നടുവിൽ പഞ്ചായത്തിലെ താഴെവിളക്കന്നൂർ തോട്ടിലാണ് ഉണങ്ങിയ രണ്ടു മരങ്ങൾ തോടിനു കുറുകെ പൊട്ടിവീണത്. ഇപ്പോൾ നീരൊഴുക്കു കുറഞ്ഞതിനാൽ വലിയ തടസ്സമില്ലെങ്കിലും മഴയത്ത് നീരൊഴുക്കു കൂടുമ്പോൾ തടസ്സമാകുകയും കരയിടിച്ചിലിനു കാരണമാകുകയും ചെയ്യും. ഇതിനു പുറമെ മരങ്ങൾ ജീർണിച്ച് ജലം മലിനമാകും. ഇതിനു തൊട്ടുതാഴെയാണ് താഴെവിളക്കന്നൂർ തടയണയുള്ളത്.
വെള്ളപ്പൊക്കത്തിൽ ഇവ ഒഴുകിഎത്തിയാൽ തടയണയ്ക്ക് ഭീഷണിയാകും. തടയണയിൽ ഇടിച്ച് തൂണുകൾ തകരാൻ കാരണമാകും. 30 ലക്ഷം രൂപ ചെലവിട്ടു നിർമിച്ച ഈ തടയണ നല്ല നിലയിൽ പ്രവർത്തിക്കുന്നതാണ്. പുഴകളും തോടുകളും സംരക്ഷിക്കുമെന്ന് പ്രഖ്യാപനം നടത്തുമ്പോഴും പുഴ നശീകരണത്തിനു കാരണമാകുന്ന ഇത്തരം സംഭവങ്ങൾ കണ്ടില്ലെന്നു നടിക്കുകയാണ് അധികൃതർ.
🍁🍁🍁🍁
*For mobile Repaire*
🌝🌞🌻🌼🌸🥀💐🌷
**Miracle Mobile Solutions*
*Sreekandapuram*
*Ph:9526294001**
🌺🌺🌹🌹🌹🌹🌹🌹🌺🌺
*ഗ്രൂപ്പിൽ ജോയിൻ ചെയാൻ ഈ ലിങ്ക് ഉപയോഗിക്കുക.*
https://chat.whatsapp.com/EZCQgxb9vdMEGz6EGo4WCz
Comments
Post a Comment