ഇരിട്ടി:ഉളിക്കല്‍ മണിക്കടവില്‍ കാര്‍ കത്തി നശിച്ചു. സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെയാണ് കാര്‍ കത്തിയത്. ടാപ്പിംഗ് തൊഴിലാളിയായ തമിഴ്‌നാട് തൃശ്‌നാപള്ളി സ്വദേശി രഞ്ചിത്ത് കുമാറിന്റെ ഉടമസ്ഥതയിലുള്ള കാറാണ് കത്തി നശിച്ചത്.ഇരിട്ടിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തീ അണക്കാന്‍ ശ്രമിച്ചെങ്കിലും കാര്‍ പൂര്‍ണ്ണമായും കത്തി നശിച്ചു.ശനിയാഴ്ച രാവിലെ 9മണിയോടെ ഉളിക്കല്‍ മണിക്കടവ് ടൗണിന് സമീപത്തായ ഗ്യാസ്‌ഗോഡൗണിന് സമീപത്തുള്ള റബര്‍ തോട്ടത്തിന് സമീപത്ത് വച്ചാണ് കാര്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ കത്തിയത്.കാറിനുള്ളില്‍ നിന്നും പുക ഉയരുന്നത് കണ്ട് ഉടമ രഞ്ചിത്ത് ഇറങ്ങി ഓടുകയും സമീപത്തുള്ളവരെ വിവരം അറിയിക്കുകയും ചെയ്തു.നാട്ടുകാര്‍ വെള്ളം ഉപയോഗിച്ച് തീയണക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഇരിട്ടിയില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി.ഫയര്‍ഫോഴ്‌സിന്റെ വലിയവാഹനത്തിന് കാര്‍കത്തിയ സ്ഥലത്ത് എത്താന്‍ സാധിക്കാത്തതിനാല്‍ ഗ്യാസ് ഉപയോഗിച്ച് തീയണക്കാന്‍ ശ്രമംനടത്തിയെങ്കിലും ഈ ശ്രമം പരാജയപ്പെടുകയായിരുന്നു
Comments
Post a Comment