അന്താരാഷ്ട്ര നിലവാരത്തോട് കിടപിടിക്കുന്ന സംവിധാനങ്ങളുമായി കണ്ണൂര്‍ വിമാനത്താവളം; ആദ്യ ഘട്ടത്തില്‍ പറന്നുയരുന്നത് 180 യാത്രക്കാരെ വഹിക്കുന്ന വിമാനം;ലോകോത്തര എയര്‍ലൈന്‍സുകളെ ആകര്‍ഷിക്കും വിധം എയര്‍ ക്രാഫ്റ്റ് ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് സജ്ജീകരണം
കണ്ണൂര്‍: ലോകോത്തര എയര്‍പോര്‍ട്ടിനുള്ള എല്ലാ സംവിധാനങ്ങളും കണ്ണൂര്‍ വിമാനത്താവളത്തില്‍ സജ്ജീകരിച്ചതായി അധികൃതര്‍ അറിയിച്ചു. എയര്‍പോര്‍ട്ട് സംവിധാനത്തില്‍ സുപ്രധാന പങ്ക് വഴിക്കുന്നത് എയര്‍ ക്രാഫ്റ്റിന്റെ ഗ്രൗണ്ട് ഹാന്റ്ലിങ് സജ്ജീകരണങ്ങളാണ്. ഈ സജ്ജീകരണങ്ങള്‍ ആകര്‍ഷകമായാല്‍ ലോകോത്തര എയര്‍ലൈന്‍സുകള്‍ സര്‍വ്വീസ് നടത്താന്‍ തയ്യാറാവും. ഇത് എയര്‍പോര്‍ട്ടിന്റെ കാര്യക്ഷമതയും മികവും വര്‍ദ്ധിപ്പിക്കും.ഒരു വിമാനം യാത്ര പുറപ്പെടുമ്ബോള്‍ യാത്രികരുടെ പരിശോധന മുതല്‍ വിമാനം പുറപ്പെടുന്നതും അതില്‍ ബാഗേജുകള്‍ എത്തിക്കുന്നതും ഉള്‍പ്പെടെയുള്ള സര്‍വ്വകാര്യങ്ങളും ഉള്‍പ്പെടുന്നതാണ് ഗ്രൗണ്ട് ഹാന്റിലിങ് ഓപ്പറേഷന്‍. ഇതിനായി ബാഗേജുകള്‍ എയര്‍ക്രാഫ്റ്റിലേക്ക് എത്തിക്കാന്‍ രണ്ട് ഹൈ ലോഡറുകള്‍ വിമാനത്താവളത്തിലെത്തിയിട്ടുണ്ട്. ഏത് സമയത്തും പ്രവര്‍ത്തിക്കാന്‍ ഇവ സജ്ജമാണെന്ന് സെലിബി എവിയേഷന്‍ കമ്ബനി സ്റ്റേഷന്‍ മാനേജര്‍ മുരളീ മനോഹര്‍ വ്യക്തമാക്കി.കണ്ണൂര്‍ വിമാനത്താവളത്തില്‍ ആദ്യഘട്ടില്‍ തന്നെ 180 യാത്രക്കാരെ വഹിക്കുന്ന വിമാനമാണ് പുറപ്പെടുക. ഇതിന് നേറോ ബോഡി എയര്‍ ക്രാഫ്റ്റ് എന്നാണ് പറയുക. വിദേശരാജ്യങ്ങളിലേക്കുള്ള വൈഡ് ബോഡി എയര്‍ ക്രാഫ്റ്റുകള്‍ ഉടന്‍ തന്നെ സര്‍വ്വീസ് ആരംഭിക്കാനാവും. ചെറിയ വിമാനങ്ങള്‍ക്കുള്ള ഹൈലോഡറുകളാണ് ഇപ്പോള്‍ ഇവിടെ സജ്ജീകരിച്ചിട്ടുള്ളത്. രണ്ട് ഹൈ ലോഡറുകള്‍ ഏത് സമയത്തും പ്രവര്‍ത്തിക്കാന്‍ പാകത്തില്‍ സജ്ജമാക്കിയിരിക്കയാണ്.
വൈഡ് ബോഡി എയര്‍ക്രാഫ്റ്റുകള്‍ക്കു വേണ്ടിയുള ലോഡറുകള്‍ എത്രയും പെട്ടെന്ന് കണ്ണൂര്‍ വിമാനത്താവളത്തിലെത്തിച്ചേരുമെന്ന് മുരളീ മനോഹര്‍ പറഞ്ഞു. ഡല്‍ഹി, മുംബൈ, ബംഗളൂരു, കൊച്ചിന്‍ എന്നീ വിമാനത്താവളങ്ങളില്‍ സെലിബി എവിയേഷനാണ് ഗ്രൗണ്ട് ഹാന്റ്ലിങ് സംവിധാനം നിര്‍വ്വഹിക്കുന്നത്. കണ്ണൂര്‍ വിമാനത്താവളം അടുത്ത മാസം 9 ാം തീയ്യതി ഉത്ഘാടനം ചെയ്യപ്പെടുമ്ബോള്‍ കുറ്റമറ്റ സര്‍വ്വ സന്നാഹങ്ങളും സജ്ജീകരിച്ച് കൃത്യത ഉറപ്പാക്കാനാണ് കിയാല്‍ അധികൃതര്‍ ഒരുങ്ങുന്നത്.
Comments
Post a Comment